Latest NewsSports

ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ ടിന്റു ലൂക്ക മത്സരിക്കില്ല; അമ്പരപ്പോടെ കായികലോകം

സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് ടിന്റു പിന്‍മാറിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ടിന്റു ലൂക്ക മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ റിലേ ടീമില്‍ ടിന്റുവിനെ ഉള്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് ടിന്റു പിന്‍മാറിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Also Read :  ഏഷ്യന്‍ ഗ്രാന്‍പ്രീ: മലയാളിയിലൂടെ ഇന്ത്യക്ക് ആദ്യസ്വര്‍ണം

ഭുവനേശ്വറില്‍ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 800 മീറ്റര്‍ ഫൈനലിനിടെ കുഴഞ്ഞുവീണ ശേഷം ടിന്റു മത്സരത്തിനിറങ്ങിയിട്ടില്ല. ഡെങ്കിപ്പനി പിടിപെട്ടാണ് കുഴഞ്ഞു വീണത്. പരിക്കിനെ തുടര്‍ന്ന് ശാരീരികക്ഷമത വീണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് സെലക്ഷന്‍ ട്രയല്‍സില്‍നിന്ന് ടിന്റു പിന്‍മാറിയത്. പിന്നീട് ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സില്‍ പരിശീലനം നടത്തി ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും പാദത്തില്‍ പരിക്കു പിടിപെട്ടതോടെയാണ് ടിന്റു മത്സരിക്കില്ല എന്ന സൂചനകള്‍ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button