നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്കാണ് നട തുറക്കല്‍. നാളെ ആറിനും 6.30 നും മദ്ധ്യേയാണ് നിറപുത്തരി പൂജ. അച്ചന്‍കോവിലില്‍ ദേവസ്വം ബോര്‍ഡിന്റെ കൃഷി ഭുമിയില്‍ നിന്ന് കൊണ്ടുവരുന്ന നെല്‍ക്കതിര്‍ കുലകളാണ് ക്ഷേത്ര ശ്രീകോവിലില്‍ വച്ച് പൂജ നടത്തുന്നത്. നിറപുത്തരി പൂജയ്ക്ക് ശേഷം നെല്‍ കതിര്‍ അയ്യപ്പഭക്തര്‍ക്ക് വിതരണം ചെയ്യും. 15 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
പമ്പ ത്രിവേണി വെള്ളത്തില്‍ മുങ്ങിയതിനാല്‍ അയ്യപ്പ ഭക്തര്‍ക്ക് ശബരിമലയിലേക്ക് പോവാനാവാത്ത അവസ്ഥയാണ്. അയ്യപ്പന്മാര്‍ മലയാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡും അഭ്യര്‍ത്ഥിച്ചിരുന്നു. അതിനാല്‍ സന്നിധാനത്ത് ഇത്തവണ നിറപ്പുത്തിരിക്കായി തിരക്ക് കുറവായിരിക്കും. ചിങ്ങമാസ പൂജകള്‍ക്കായി 16ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്ക് നദി കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകയാണ്. ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറി. പമ്പായിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നദി കടന്ന് അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സാധിക്കില്ല.
Post Your Comments