കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാന്‍ കൈകോര്‍ത്ത് റെയില്‍വേയും യാത്രക്കാരും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ സഹായമെത്തിക്കും. ഇതിലേക്ക് പുതിയവ മാത്രമാണ് സ്വീകരിക്കുക. കിടക്കവിരി, ലുങ്കികള്‍, ബാത്ത്ടൗവ്വല്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, മെഴുകുതിരി, തീപ്പെട്ടി, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, വാഷിങ്/ബാത്ത് സോപ്പുകള്‍, ആന്റിസെപ്റ്റിക് ലോഷന്‍ മുതലായവയാണു ശേഖരിക്കുന്നത്.
കേരളത്തിലെ കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലും പേമാരിയും തളര്‍ത്തിയവര്‍ക്ക് കൈത്താങ്ങാവാന്‍ ഡിവിഷനിലെ ഒന്‍പത് സ്റ്റേഷനുകളില്‍ ദുരിതാശ്വാസത്തിനുള്ള അവശ്യ വസ്തുക്കള്‍ ശേഖരിക്കും. നാഗര്‍കോവില്‍, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശൂര്‍ തുടങ്ങിയ ഒന്‍പതു പ്രധാന സ്റ്റേഷനുകളിലെ പാര്‍സല്‍ ഓഫീസുകളില്‍ 24 മണിക്കൂറും ദുരിതാശ്വാസത്തിനായുള്ള അവശ്യ വസ്തുക്കള്‍ സ്വീകരിക്കും.
Also Read : പ്രളയദുരിതം നേരിട്ട് കാണാനെത്തിയ എംഎല്‍എയും കൂട്ടരും വെള്ളക്കെട്ടില്‍ കുടുങ്ങി
പണം സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 9447195124. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരുപാട് സഹായങ്ങള്‍ ഇത്തരത്തില്‍ പ്രളയ ദുരിത പ്രദേശങ്ങളിലേക്ക് എത്തുന്നുണ്ട്. പല സംഭടനകളും പ്രളയ ബാധിതര്‍തക്കായി ഭക്ഷണ സാധനങ്ങളും മറ്റു ആവശ്യ സാധനങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്.
Post Your Comments