Latest NewsKerala

നാളെ മുതല്‍ കേരളത്തിലെ ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം

നിലമ്പൂര്‍-എറണാകുളം,കോട്ടയം-എറണാകുളം എന്നീ ട്രെയിനുകള്‍ ബന്ധിപ്പിച്ച്

എറണാകുളം: കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റം വരുന്നു. ചില ട്രെയിനുകളുടെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സമയക്രമം. എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസിന്റെ സര്‍വീസ് സ്ഥിരമാക്കിയിട്ടുണ്ട്. അതേ സമയം എറണാകുളം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം പാലിക്കാനുമാണു കേരള എക്‌സ്പ്രസിന്റെ മാറ്റം സ്ഥിരമാക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.

നിലമ്പൂര്‍-എറണാകുളം,കോട്ടയം-എറണാകുളം എന്നീ ട്രെയിനുകള്‍ ബന്ധിപ്പിച്ച് നിലമ്പൂര്‍-കോട്ടയം സര്‍വ്വീസ് ആയി മാറ്റുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഈ ട്രെയിന്‍ എറണാകുളം ജംക്ഷനില്‍ പോകാതെ ടൗണ്‍ സ്റ്റേഷനില്‍ നിന്നു കോട്ടയത്തേക്കു പോകും.

ALSO READ:ഓണം സ്‌പെഷല്‍, വേളാങ്കണ്ണി തീര്‍ഥാടക സ്‌പെഷല്‍ ട്രെയിനുകള്‍ ഇങ്ങനെ

ചെന്നൈ-ആലപ്പുഴ, കൊല്ലം-വിശാഖപട്ടണം എക്സ്പ്രസുകളുടെ വേഗം 10 മിനിറ്റ് കൂട്ടിയിട്ടുണ്ട്. കൂടാതെ മറ്റ് 15 ട്രെയിനുകളുടെ വേഗവും കൂട്ടിയിട്ടുണ്ട്.

ആലപ്പുഴ-ധന്‍ബാദ്, തിരുവനന്തപുരം-ഗോരഖ്പുര്‍, എറണാകുളം-ബറൂണി, തിരുവനന്തപുരം-ഇന്‍ഡോര്‍, തിരുവനന്തപുരം കോര്‍ബ, തിരുവനന്തപുരം-ചെന്നൈ തുടങ്ങിയ ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തില്‍ 10 മുതല്‍ 25 മിനിറ്റു വരെ മാറ്റം വരുത്തിയിട്ടുണ്ട്.

സ്പെഷല്‍ ട്രെയിനുകള്‍, കൂടുതല്‍ സ്റ്റോപ്പുകള്‍, ട്രെയിനുകള്‍ നീട്ടല്‍ എന്നിവയ്ക്കുള്ള തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ ശുപാര്‍ശ ടൈംടേബിള്‍ കമ്മിറ്റിയുടെ ആദ്യഘട്ടത്തില്‍ ചര്‍ച്ചചെയ്തിരുന്നു. അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് സ്റ്റോപ്പ് നേടിയെടുക്കാന്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. കൂടാതെ പാലക്കാട് ഡിവിഷനും ദക്ഷിണ റെയില്‍വേ ഓഫിസും ഈ സ്റ്റോപ്പിനു വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മംഗളൂരു-രാമേശ്വരം, എറണാകുളം-രാമേശ്വരം സ്പെഷല്‍ ട്രെയിനുകളും സംബന്ധിച്ചു പ്രത്യേക നിര്‍ദേശം താമയിയാതെ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button