മുസാഫര്‍നഗര്‍: പതിനഞ്ചുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് പതിനഞ്ചുകാരിയായ മകളെ പിതാവ് വിഷം കൊടുത്ത് കൊന്നത്. ഷുക്രത്താലിലെ ഒരു ശ്മശാനത്തിലാണ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Also Read : പ്രഭാത സവാരിക്കായി പോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനോടെ കത്തിച്ചു : വിദ്യാർത്ഥിയുടെ മൊഴി ഇങ്ങനെ
പെണ്‍കുട്ടിയുടെ മരണമൊഴി എടുത്തപ്പോഴാണ് വിഷം നല്‍കിയത് അച്ഛനാണെന്ന് മനസിലായാത്. പിതാവ് തനിക്ക് വിഷം തന്നതായി മരിക്കുന്നതിന് മുമ്പ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവ് സുന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചത്. മകളുടെ സ്വഭാവം ശരിയല്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ദുരഭിമാനക്കൊലയെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം.
Post Your Comments