യുവമോർച്ച അതിയന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൺപകൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർലേക്ക് മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ആർ.എസ്.രാജീവ് മാർച്ച് ഉദ്ഘാടനം ചെയ്തു.
2014 ജൂൺ മാസം ഒരു കോടി 60 ലക്ഷം രൂപ മുടക്കി നിർമ്മാണപ്രവർത്തനം ആരംഭിച്ച കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ഇതുവരെ പണിപൂർത്തിയാകാത്തത് അഴിമതി കാരണമാണ്.ഈ അഴിമതിക്ക് പിന്നിൽ ഉദ്യോഗസ്ഥരും, കോൺട്രാക്ടറും ഭരണ കർത്താക്കളും ഉൾപ്പെടുന്ന അവിശുദ്ധ കൂട്ടുകെട്ട് ആണ് ഇതിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ആയി ഉയർത്തിയിട്ടും നിയമനങ്ങളും നടപ്പിലാക്കാത്തതും, ആർദ്രം പദ്ധതിയുടെ ഗുണം ഉൾപ്പെടുത്തിക്കൊണ്ട് ആധുനിക സജ്ജീകരണങ്ങൾ ഉണ്ടാക്കാത്തതിനാൽ പിന്നിൽ സർക്കാരിൻറെ നിരുത്തരവാദിത്വമാണെന്നും വെൺപകൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ഇപ്പോൾ അഴിമതിയുടെ ഹെൽത്ത് സെൻറർ ആയി മാറിക്കഴിഞ്ഞുവെന്നും
അദ്ദേഹം പറഞ്ഞു.
യുവമോർച്ച അതിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ഷാജിലാൽ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് സുരേഷ് തമ്പി യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ: രഞ്ജിത്ത്ചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ചന്ദ്രകിരൺ, മണ്ഡലം പ്രസിഡന്റ് ശ്രീലാൽ, ജനറൽ സെക്രട്ടറി രാമേശ്വരം ഹരി,ട്രഷറർ ഹരികൃഷ്ണൻ ബി.ജെ.പി മണ്ഡലം ട്രഷറർ അരംഗമുകൾ സന്തോഷ്, ബിജെപി പഞ്ചായത്ത് പ്രസിഡൻറ് പൂതംകോട് സജി എന്നിവർ സംസാരിച്ചു . കമുകിൻകോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് അതിയന്നൂർ പഞ്ചായത്തിലെ മെമ്പർമാരായ അരങ്ങിൽ ഷിബു, ഷിജു.സി.നായർ യുവമോർച്ച – ബിജെപി നേതാക്കളായ വിഷ്ണു, വെൺപകൽ മോഹനൻ, ആദർശ്, കമുകിൻകോട് വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.
Post Your Comments