ലക്ഷ്മി റായിക്കിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഹിന്ദിയിലും തിളങ്ങിയ നടിയിപ്പോള്‍ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. തെലുങ്കിലും, കന്നടയിലും ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കിലാണ് ലക്ഷ്മി ഇപ്പോള്‍. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെ മലയാളത്തില്‍ തിരിച്ചെത്താനൊരുങ്ങുകയാണ് നടി. ഇതിനിടെയാണ് തമിഴിലെ മുന്‍നിര നായികമാരായ നയന്‍താര, തൃഷ എന്നിങ്ങനെ അറോളം പേര്‍ ഉപേക്ഷിച്ച വേഷം ഏറ്റെടുക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്.
സിന്‍ഡ്രല്ല എന്നാണ് ഈ തമിഴ് ചിത്രത്തിന്റെ പേര്. നവാഗത സംവിധായകമായ വിനോദ് വെങ്കടേഷ് ഒരുക്കുന്ന ചിത്രം പ്രശസ്തമായ സിന്‍ഡ്രല്ല കഥയുടെ ഇന്ത്യന്‍ പതിപ്പെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്.
ഫാന്റസി, ഹൊറര്‍, മ്യൂസിക്കല്‍, ത്രില്ലര്‍, ഡ്രാമ എന്നിവയൊക്കെ കൂടി ചേര്‍ന്നതായിരിക്കും ചിത്രം. ചെന്നൈയിലും, ഒരു വനമേഖലയിലുമായിട്ടായിരിക്കും ചിത്രീകരണം നടക്കുക. ചില ഭാഗങ്ങള്‍ ഊട്ടിയിലോ ഏതെങ്കിലും വിദേശ ലൊക്കേഷനിലോ ചിത്രീകരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. മൂന്ന് ഗെറ്റപ്പുകളിലാണ് ലക്ഷ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. നഗരത്തില്‍ ജീവിക്കുന്ന ഒരു റോക്ക് ഗിത്താറിസ്റ്റാണ് ഈ ചിത്രത്തില്‍ ലക്ഷ്മി.
ALSO READ:സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെകുറിച്ച് റായ് ലക്ഷ്മി
നയന്‍താര, ത്രിഷ, എമി ജാക്‌സണ്‍, ഹന്‍സിക, ഐശ്വര്യ രാജേഷ്, മനീഷ യാദവ് തുടങ്ങി പലരോടും ഈ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാല്‍ എല്ലാവരും ചിത്രം ഉപേക്ഷിക്കുകയായിരുന്നു. സിനിമയുടെ ടൈറ്റിലും വിഷയവുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായി. എന്നാല്‍ മറ്റു കാരണങ്ങളാല്‍ ആരും ഇത് ഏറ്റെടുത്തില്ല. അവസാനം ലക്ഷ്മി റായ് ചിത്രം ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമാ നായികയുടെ പതിവ് പ്രണയമൊന്നും സിനിമയില്‍ ഉണ്ടാകില്ലെന്ന് സംവിധായകന്‍ പറയുന്നു.
Post Your Comments