Latest NewsCinemaBollywoodKollywood

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെകുറിച്ച് റായ് ലക്ഷ്മി

മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ താര സുന്ദരി റായ് ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലും ശ്രദ്ധേയയാകുകയാണ്. ലേഖാ വാഷിംഗ്ടണ്‍, വരലക്ഷ്മി ശരത്കുമാര്‍, പാര്‍വതി എന്നിവര്‍ക്ക് പിന്നാലെ സിനിമാ മേഖലയിലെ ‘കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് റായ് ലക്ഷ്മി തുറന്നു പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരെ നടി ആഞ്ഞടിച്ചത്.

തുടക്കകാരെയാണ് സിനിമാ മേഖലയിലെ പുരുഷന്മാര്‍ ഏറെയും ലൈംഗികമായി ചൂഷണം ചെയ്യുന്നത്. നായികയാക്കാമെന്നൊക്കെ പറയുന്നത് കൂടെ കിടക്കാനാണ്. ഇത്തരക്കാരാണ് സിനിമാ മേഖലയിലെ ചീത്തപ്പേരിന് കാരണം. ഇങ്ങനെയുളളവരുടെ സിനിമയ്ക്ക് എന്ത് നിലവാരം ഉണ്ടാകും? കൂടെ കിടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നടിമാരെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ വരെ ഇത്തരക്കാര്‍ ശ്രമിക്കുമെന്നും റായ് ലക്ഷ്മി തുറന്നടിച്ചു.

ബോളിവുഡ് ചിത്രം ജൂലി 2 ആണ് റായ് ലക്ഷ്മിയുടെ പുതിയ റിലീസ്. ചിത്രത്തില്‍ വളരെ ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെടുന്നത്. ബിക്കിനി രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന റായ് ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണെന്നു പറയുന്നു. ബിക്കിനിയിട്ട് അഭിനയിക്കുകയെന്നത് തമാശക്കാര്യമല്ല. ബിക്കിനിക്കിണങ്ങിയ ശരീരം ഉണ്ടാക്കുകയെന്നത് തന്നെ പ്രയാസമാണ്. ബിക്കിനിയില്‍ സുന്ദരിയാണെന്ന് എനിക്ക് തന്നെ തോന്നിയെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button