ജിദ്ദ : ഏഴാം നിലയിൽ നിന്ന് 3 കുട്ടികളെ താഴേക്കെറിഞ്ഞ് അമ്മയുടെ കൊടും ക്രൂരത. സൗദി അറേബ്യയിലാണ് സംഭവം.
രണ്ടു പെൺകുട്ടികളെയും ഒരാൺകുട്ടിയെയുമാണ് അമ്മ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്ന് താഴേക്കെറിഞ്ഞത്. പെൺകുട്ടികൾ രണ്ടും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആൺകുട്ടി പരുക്കുകളോടെ രക്ഷപെട്ടു.
സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ജിദ്ദ സിറ്റിയിലെ അൽ മർവ പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments