ചെങ്ങന്നൂർ : വരട്ടാറിലെ ഒഴുക്കിൽ പെട്ട് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം രാവിലെ എട്ടരയോടെ കണ്ടെടുത്തു. ചങ്ങനാശ്ശേരി പായിപ്പാട് അഴകപ്പാറ പുത്തൻപറമ്പിൽ തോമസ് മാത്തന്റെ മകൻ ജിതിൻ തോമസ് മാത്തന്റെ (14) മൃതദേഹമാണ് കിട്ടിയത്.
Read also:ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാലിന്റെ വക 25 ലക്ഷം രൂപ
ശനിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് ജിതിനെ ഒഴുക്കിൽ പെട്ട് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ നാൽപത്തി ഒന്നര മണിക്കൂറിന് ശേഷമാണ് തൊട്ടടുത്ത മുളങ്കൂട്ടത്തിനടിയിൽ കുരുങ്ങി കിടന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരി എസ് ബി ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ജിതിൻ.
Post Your Comments