തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ വക 25 ലക്ഷം രൂപ . മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നാളെ തുക കൈമാറുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചലച്ചിത്രതാരങ്ങളുടെ സംഘടന അമ്മ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. അമ്മയ്ക്ക് വേണ്ടി ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.
മമ്മൂട്ടി, ജയസൂര്യ തുടങ്ങി നടന്മാരും തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി തുടങ്ങിയവരും ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സൂര്യയും സഹോദരൻ കാർത്തിയും ചേർന്ന് 25 ലക്ഷം രൂപയും, കമൽഹാസൻ 25 ലക്ഷം രൂപയുമാണ് നല്കിയിട്ടുള്ളത്.
Read also:പ്രളയദുരിതം നേരിട്ട് കാണാനെത്തിയ എംഎല്‍എയും കൂട്ടരും വെള്ളക്കെട്ടില്‍ കുടുങ്ങി
തെലുങ്ക് താരം വിജയ് ദേവരകൊണ്ടയും അഞ്ച് ലക്ഷം രൂപ സംഭാവന നൽകിയിട്ടുണ്ട്. കൂടാതെ തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയുമൊക്കെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്
Post Your Comments