പതഞ്ജലി ഗ്രൂപ്പിന്റെ ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിനോട് അസഭ്യമായി ചാറ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. മുഹമ്മദ് സിഷന്‍ എന്നയാളാണ് അറസ്റ്റിലായത്. വേദിക് ബ്രോഡ് കാസ്റ്റിംഗ് ലിമിറ്റഡിന്റെ ഡയറക്ടറും പ്രമോട്ടറുമാണ് പതഞ്ജലി ആയുര്‍വേദിന്റെ മാനേജിംഗ് ഡയറക്ടറായ ആചാര്യ ബാലകൃഷ്ണ. സെക്ടര്‍ പത്തിലെ ഒരു കാര്‍ ഷോറൂമില്‍ നിന്നുമാണ് സിഷനെ പോലീസ് പിടികൂടിയത്.
പ്രതിയില്‍ നിന്നും രണ്ട് സിം കാര്‍ഡുകളും സ്മാര്‍ട്ട് ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സഹരന്‍പൂര്‍ ചില്‍കന സ്വദേശിയാണിയാള്‍. ആഗസ്റ്റ് നാലിനാണ് സിഷനെതിരെ പരാതി ലഭിക്കുന്നത്. വേദിക് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പ്രമോദ് ജോഷിയാണ് പരാതി നല്‍കിയത്. ബാലകൃഷ്ണയുടെ ഫോളോവേഴ്‌സിനോട് ചാറ്റ് ചെയ്ത് ബാലകൃഷ്ണയെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പ്രമോദ് ജോഷി പരാതിയില്‍ പറഞ്ഞിരുന്നു.
Post Your Comments