KannurLatest NewsKeralaNattuvarthaNews

പി. ജയരാജന്റെ പേരിൽ വ്യാജ പ്രൊഫൈൽ: നിരവധിപ്പേരോട് പണം ആവശ്യപ്പെട്ടു, പരാതി

കണ്ണൂർ: സി.പി.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന്‍റെ പേരിൽ പണം തട്ടാൻ ശ്രമം. വാട്സാപ്പിൽ പി. ജയരാജന്‍റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചത്. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നാണ് സൂചന.

സംഭവത്തെ തുടർന്ന് കണ്ണൂർ അഡീഷണൽ പോലീസ് സുപ്രണ്ടിന് പി. ജയരാജൻ പരാതി നൽകി. വിഷയത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പി. ജയരാജന്‍റെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് നിരവധിപ്പേരോട് പണം ആവശ്യപ്പെട്ടതായാണ് ലഭ്യമായ വിവരം.

തൊഴിലാളികൾക്ക് 90 ദിവസം ചികിത്സാ അവധിക്ക് അർഹത: യുഎഇ മാനവിഭവശേഷി മന്ത്രാലയം

അതേസമയം, ആരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button