കുവൈറ്റ്: ആളുകളുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിലുള്ള ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്ത് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി. കോളർ ഐഡി അപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലുള്ള എല്ലാ വിവരങ്ങളും ചോർത്തിയെടുക്കാനുള്ള അനുവാദമാണ് നിങ്ങൾ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ബാങ്ക് വിവരങ്ങളും മറ്റും ചോർത്തിയെടുക്കുന്നത് ഉപഭോക്താവിന്റെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
Post Your Comments