കൊച്ചി: കന്യാസ്ത്രീയെ മാനസികമായും, ശാരീരികമായും പീഡിപ്പിച്ചെന്ന കേസില്‍ ആരോപണം നേരിടുന്ന കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് പോലീസ്. ഇന്ന് ഉച്ചയോടെയായിരിക്കും ചോദ്യം ചെയ്യല്‍ ഉണ്ടാവുക. എന്നാല്‍ എവിടെ വെച്ചായിരിക്കും ചോദ്യം ചെയ്യുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചോദ്യം ചെയ്യലിനു ശേഷം തുടര്‍ന്നനടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ക്രമസമാധാനം തകരുമെന്ന് കണക്കാക്കി ഇത് മാറ്റിവെക്കുകയായിരുന്നു.
കേസന്വേഷണത്തോടനുബന്ധിച്ച് നടന്ന തെളിവെടുപ്പില്‍ കന്യാസ്ത്രീകളും രൂപതയിലെ വൈദികനും ബിഷപ്പിനെതിരെ നിര്‍ണായക മൊഴി നല്‍കിയതായി സൂചനയുണ്ട്. ബിഷപ്പ് നടത്തിയിരുന്ന ഇടയനൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനാ പരിപാടിയില്‍ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകള്‍ പറഞ്ഞു.
ജലന്ധറിലെ ബിഷപ്പ് കന്യാസ്ത്രീകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാസംഗമം നടത്തിയിരുന്നു. ഇതിനു ശേഷം അവരെ ഓരോരുത്തരെയായി പ്രത്യേകം വിളിപ്പിച്ചിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്തെത്തുകയും തുടര്‍ന്ന് പ്രാര്‍ത്ഥനാ പരിപാടികള്‍ നിര്‍ത്തി വച്ചിരുന്നെന്നും അവര്‍ മൊഴിയില്‍ പറഞ്ഞിരുന്നു.
നിരവധി കന്യാസ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനയ്ക്കിടെ മോശം അനുവങ്ങളുണ്ടായതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വൈദികരും മദര്‍ സുപ്പീരിയറും അന്വേഷണസംഘത്തിന് മൊഴി നല്‍കി. കന്യാസ്ത്രീകളെ പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ദ്ധരാത്രിയിലും ബിഷപ്പ് വിളിപ്പിച്ചിരുന്നതായും മദര്‍ സൂപ്പീരിയര്‍ പറഞ്ഞിട്ടുണ്ട്. ഇതോടെ പ്രാര്‍ത്ഥനാ സംഗമം സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments