CricketSports

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യൻ ടീമിനെതിരെ മുന്‍ താരങ്ങള്‍ രംഗത്ത്

ഇങ്ങനെ തോല്‍ക്കുന്നത് വേദനാജനകമാണ്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനങ്ങളുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി വി എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ് എന്നിവർ രംഗത്ത്. പൊരുതാതെ കീഴടങ്ങിയ ഇന്ത്യന്‍ ടീം തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊളളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാറ്റ്‌സ്മാന്‍മാര്‍ ഇനിയെങ്കിലും സാഹചര്യത്തിനൊത്ത് കളിക്കുമെന്നാണ് കരുതുന്നതെന്നും വിവിഎസ് ലക്ഷ്മണ്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Read also: ഒരു പന്തുപോലും ബൗള്‍ ചെയ്യാതെ, ബാറ്റിങ്ങിന് ഇറങ്ങാതെ പ്രതിഫലമായി ലഭിച്ചത് 11 ലക്ഷത്തിലേറെ രൂപ; ഇന്ത്യൻ ടീമിന് നന്ദി പറഞ്ഞ് ആദിൽ

പൊരുതാനുള്ള മനസ്സില്ലായ്മ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് മുഹമ്മദ് കൈഫ് പറയുകയുണ്ടായി. ഇങ്ങനെ തോല്‍ക്കുന്നത് വേദനാജനകമാണ്. ഒരു ബാറ്റ്‌സ്മാനും ആത്മവിശ്വാസമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ടീം തോല്‍ക്കുമ്പോള്‍ അവരുടെ കൂടെ നില്‍ക്കണമെന്നുണ്ടെങ്കിലും പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയ ഈ ടീം തീര്‍ത്തും നിരാശപ്പെടുത്തിയെന്നും തിരിച്ചുവരാനുള്ള ആത്മവിശ്വാസവും മന:ക്കരുത്തും ടീമിനുണ്ടാകുമെന്നുമായിരുന്നു സേവാഗിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button