Latest NewsAutomobile

ഇലക്‌ട്രിക് വാഹനങ്ങള്‍ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്

ന്യൂഡല്‍ഹി: ഇലക്‌ട്രിക് വാഹനങ്ങള്‍ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാൻ ഒരുങ്ങി പ്രമുഖ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായ്. ഫുള്‍ റേഞ്ച് ഇലക്‌ട്രിക് വാഹനങ്ങളായിരിക്കും  കമ്പനി പുറത്തിറക്കുക. ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളെ കുറിച്ച്‌ ഹ്യുണ്ടായി ഒരു പഠനം നടത്തിയെന്നും റിപ്പോർട്ടുണ്ട്.

നിലവില്‍ ഇലക്‌ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളെ കുറിച്ചുള്ള പഠനത്തിലാണ് തങ്ങളെന്നും ആഗോള വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയ കോണ എസ് യു വി 2019 പകുതിയോടുകൂടി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും ഹ്യുണ്ടായി മോട്ടോര്‍സ് ഇന്ത്യ എംഡി വൈ.കെ കോ പറഞ്ഞു.

അതേസമയം മാരുതി സുസൂക്കി തങ്ങള്‍ 2020 ഓടു കൂടി ഇലക്‌ട്രിക് വാഹനങ്ങളുടെ നിര്‍മാണ കമ്പനി ഇന്ത്യയില്‍ ആരംഭിക്കുന്ന വിവരം അടുത്തിടെയാണ് പുറത്തുവിട്ടത്.

Also readഡ്യൂക്കിനെ മുട്ടുകുത്തിക്കാൻ കരുത്തൻ ബൈക്കുമായി ബെനെല്ലി

shortlink

Related Articles

Post Your Comments

Related Articles


Back to top button