KeralaLatest News

ര​ണ്ടു ദി​വ​സം കൂ​ടി കനത്ത മഴക്കും കാറ്റിനും സാധ്യത: 4 ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ളി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വ​രെ കാറ്റ് വീശാനും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സം കൂ​ടി സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴയ്ക്കും കാറ്റിനും സാധ്യതയെന്ന് ​ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു. വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ചൊവ്വാഴ്ച വരെ അ​തി​ജാ​ഗ്ര​താ നി​ര്‍​ദേ​ശം.

Also Read: പമ്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ദേവസ്വം ബോര്‍‌ഡിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം

പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ളി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വ​രെ കാറ്റ് വീശാനും സാ​ധ്യ​തയുണ്ട്. ആ​ല​പ്പു​ഴ​യി​ല്‍ രണ്ടു ദി​വ​സം ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെന്നാണ് അറിയിപ്പ്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഈ മാസം 15 വ​രെ തീ​ര​ദേ​ശ​ത്ത് കനത്ത വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെ​ക്കു​-പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button