സ്ഥിരമായി വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്കൊരു സന്തോഷ വാര്‍ത്ത. വ്യായമം കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ നല്ലതാണ്. എത്രമാത്രം വ്യായമം ചെയ്യുന്നുവോ അത്രയും നമ്മുടെ ആരോഗ്യം നല്ലരീതിയില്‍ മുന്നോട്ട് പോകും. അതിരാവിലെ ഉള്ള വ്യായാമം പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ വിരാമസമയത്തെ വിഷമതകള്‍ കുറയ്ക്കാമെന്നാണ് പുതിയ പഠനം.
കൗമാരപ്രായത്തില്‍ ആഴ്ചയില്‍ മൂന്നുനേരമെങ്കിലും വ്യായാമം ചെയ്താല്‍ പിന്നീടുള്ള ജീവിതത്തില്‍ അത് നിങ്ങളുടെ എല്ലുകളെ കൂടുതല്‍ ശേഷിയുള്ളവയാക്കും. ശാരീരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് എല്ലുകളുടെ സുരക്ഷയ്ക്ക് സഹായിക്കുമെന്നുള്ളതാണ് ഇതിനു പിന്നിലെ രഹസ്യം. വിയര്‍ക്കുന്നതുവരെ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കും.
Also Read : ലൈംഗികബന്ധത്തില്‍ പങ്കാളിയെ തൃപ്ത്തിപ്പെടുത്തണോ? എങ്കില്‍ ഈ വ്യായാമം മാത്രം ചെയ്താല്‍ മതി
കൂടാതെ സ്ഥിരമായി ശരീരത്തിന് ഉന്മേഷം പകരുകയും ആരോഗ്യവാനായി ഇരിക്കുവാന്‍ സഹായിക്കുകയും ചെയ്യും.സ്ഥിരമായി വ്യായാമം ചെയ്യുന്നത് തലച്ചോറിനെ ഉണര്‍ത്തുക മാത്രമല്ല ഓര്‍മക്കുറവ് ഇല്ലാതാക്കാനും സഹായിക്കും. ശരീരത്തിന് രൂപം നല്‍കുന്നതിലും ആരോഗ്യം നിലനിര്‍ത്തുന്നതിലും വ്യായാമത്തിന്റെ പങ്ക് വളരെ ഏറെയാണ്. ആരോഗ്യമുള്ള ശരീരത്തിന് വേണ്ടി മാത്രമല്ല വ്യായാമം ശീലമാക്കേണ്ടത് ഇത് അസുഖങ്ങള്‍ ഭേദമാക്കാനും സഹായിക്കും. യോഗ പോലുള്ള വ്യായാമങ്ങള്‍ മാനസിന്റെ ആരോഗ്യം ഉദ്ദേശിച്ചുള്ളതാണ്.
Post Your Comments