Latest NewsIndia

ഈ മൂന്നുരാജ്യങ്ങളുമായി നേരിട്ട് ഇടപാട് വേണ്ട: സംസ്ഥാനങ്ങളോട് കേന്ദ്രം

ചില വിദേശരാജ്യങ്ങളിലെ സംഘടനകൾ, ഏജൻസികൾ തുടങ്ങിയവ സഹകരണം, പരിശീലനം, ആശയവിനിമയം തുടങ്ങിയവയുമായി ബന്ധപ്പെട്ട്

ന്യൂഡൽഹി ∙ ചൈന, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളു’മായി സംസ്ഥാനങ്ങൾ നേരിട്ടു ബന്ധപ്പെടരുതെന്നു കേന്ദ്രം. ഈ രാജ്യങ്ങളുമായി നടത്തുന്ന ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെടുന്ന ഏത് ആശയവിനിമയവും കേന്ദ്രസർക്കാരിലൂടെ മാത്രമേ ആകാവൂ എന്നാണ് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മനുഷ്യക്കടത്തും ലഹരിവിൽപനയുമായി ബന്ധപ്പെട്ട് ഇറാഖ്, സിറിയ, ശ്രീലങ്ക, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളെയും ചിലപ്പോൾ കരുതൽ വേണ്ട വിദേശരാജ്യങ്ങളുടെ പട്ടികയിൽ പെടുത്താറുണ്ട്. കരുതൽ വേണ്ട ചില വിദേശരാജ്യങ്ങളിലെ സംഘടനകൾ, ഏജൻസികൾ തുടങ്ങിയവ സഹകരണം, പരിശീലനം, ആശയവിനിമയം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസുമായും മറ്റും നേരിൽ ബന്ധപ്പെടുകയും ക്ഷണക്കത്തുകൾ അയയ്ക്കുകയും ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടിരിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button