ബാലസോര്‍•ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ സോറോ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തെന്‍തെയ് ഗ്രാമത്തില്‍ രണ്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗ്രാമത്തിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും ഉറ്റസുഹൃത്തുക്കളുമായ പ്രിയങ്ക ദാസ്, ലക്ഷ്മി പ്രിയ ദാസ് എന്നിവരാണ് മരിച്ചത്. പ്രിയങ്ക ലക്ഷ്മിപ്രിയയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
എല്ലാ ദിവസത്തെപ്പോലെയും വെള്ളിയാഴ്ച രാത്രി ഇരുവരും ട്യൂഷന്‍ കഴിഞ്ഞുവന്ന ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ ലക്ഷ്മി പ്രിയയുടെ വീട്ടുകാര്‍ ഇരുവരെയും വിളിച്ചെങ്കിലും പ്രതികരണം ഒന്നുമുണ്ടായില്ല. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടി നടത്തിയ പരിശോധനയില്‍ ഇരുവരും മരിച്ചതായി കണ്ടെത്തുകയായിരുന്നു.
അതേസമയം, മരണത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം വ്യക്തമല്ല. സോറോ പോലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments