KeralaLatest News

തലസ്ഥാനനഗരിയില്‍ ഇനി ഈ സമയത്ത് മാത്രമേ പ്രകടനവും ജാഥയും നടത്താന്‍ അനുവദിക്കു

. പ്രകടനങ്ങളും ജാഥകളും ധര്‍ണകളും നടത്താന്‍ സിറ്റി പൊലീസിന്റെ പ്രത്യേക അനുവാദം മുന്‍കൂട്ടി വാങ്ങണം

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ ഇനി ഈ സമയത്ത് മാത്രമേ പ്രകടനവും ജാഥയും നടത്താന്‍ അനുവദിക്കു. ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് ഇനി രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെ മാത്രമേ ജാഥയും പ്രകടനവും നടത്താന്‍ അനുവദിക്കൂ എന്ന് സിറ്റി പൊലീസ് വ്യക്തമാക്കിയത്.

സിറ്റിയിലെ റോഡുകളില്‍ പ്രതിഷേധമോ ധര്‍ണയോ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമീഷണര്‍ പി. പ്രകാശ് മുന്നറിയിപ്പ് നല്‍കി. പ്രകടനങ്ങളും ജാഥകളും ധര്‍ണകളും നടത്താന്‍ സിറ്റി പൊലീസിന്റെ പ്രത്യേക അനുവാദം മുന്‍കൂട്ടി വാങ്ങണം. റോഡ് മുഴുവന്‍ കൈയടക്കി ജാഥ നടത്താന്‍ പാടില്ല. ജാഥ നടത്തുന്ന റോഡുകളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കില്ല.

Also Read : ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി ബിജെപിയുടെ പുതിയ തന്ത്രങ്ങള്‍

മറ്റ് പ്രധാന റോഡുകളിലും പാര്‍ക്കിങ്ങിന് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ഡി.സി.പി ആര്‍. ആദിത്യ അറിയിച്ചു. ജാഥയും പ്രകടനവും ധര്‍ണയും നടക്കുന്ന 11 മുതല്‍ ഒന്നുവരെ പ്രധാന റോഡുകളില്‍നിന്ന് ഗതാഗതം വഴിതിരിച്ച് വിടും. റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കുമെന്ന് കമീഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button