തലശേരി: വിവാഹാഘോഷത്തിനിടയിലും മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിച്ച് നവദമ്പതികൾ. മാളിയേക്കല്‍-ഓലിയത്ത് തറവാടുകള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‌തത്. വധൂവരന്മാരായ ഷാഹിന്‍ ഷഫീഖും റിമ സെയ്ഫും ചേര്‍ന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എ എന്‍ ഷംസീര്‍ എംഎല്‍എയെ ഈ തുക ഏൽപ്പിക്കുകയുണ്ടായി.
Read also: കേരളത്തിന് സഹായമായി ദുരിതാശ്വാസനിധിയിലേക്ക് നടികർ സംഘത്തിന്റെ അഞ്ച് ലക്ഷം
Post Your Comments