Automobile

നിസാന്‍ കാറുകള്‍ വാങ്ങാൻ ഒരുങ്ങുന്നവർ ഇതറിയാതെ പോകരുത്

കൊച്ചി : നിസാന്‍ കാറുകള്‍ വാങ്ങാൻ ഒരുങ്ങുന്നവർക്ക് ഇനി സന്തോഷിക്കാം ഉത്സവക്കാലം പ്രമാണിച്ച്‌ ഇന്ത്യയിലെ വില്‍പ്പന വർദ്ധിപ്പിക്കാൻ ആഗസ്ത് മാസം കാറുകള്‍ക്ക് വമ്ബിച്ച വിലക്കുറവ് കമ്പനി പ്രഖ്യാപിച്ചു. അതിനാൽ സണ്ണി,മൈക്ര,ടെറാനോ കാറുകൾ വൻ ഡിസ്‌കൗണ്ടിൽ ഇപ്പോൾ നിങ്ങൾക്ക് സ്വന്തമാക്കാം.

10,000 രൂപയുടെ വിലക്കിഴിവും ഒപ്പം 20,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സുമാണ് മൈക്ര ആക്ടിവില്‍ ലഭ്യമാവുക. 7.99 ശതമാനം പലിശ നിരക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക കാര്‍ ലോണും നിസ്സാന്‍ ഒരുക്കുന്നുണ്ട്. ഇതിലൂടെ 15,000 രൂപയോളം ആനുകൂല്യമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുക.

12,000 രൂപയുടെ ഓഫറാണ് മൈക്ര ഹാച്ച്‌ബാക്കില്‍ ലഭിക്കുന്നത്. മൈക്ര ആക്ടിവിന് സമാനമായിരിക്കും മറ്റു ഓഫറുകള്‍. സണ്ണിക്ക് 35,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7,000 രൂപയുടെ അധിക വിലക്കിഴിവും 7.99 ശതമാനം പലിശ നിരക്കില്‍ വായ്പ സൗകര്യവും  ലഭിക്കും. 30,000 രൂപയുടെ വിലക്കിഴിവിലാണ് ടെറാനോ എത്തുന്നത്. 10,000 രൂപയുടെ അധിക ഡിസ്‌കൗണ്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7.99 ശതമാനം പലിശ നിരക്കില്‍ വായ്പ സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്.

Also readഈ മോഡൽ കാറുകൾ തിരിച്ച് വിളിക്കാൻ ഒരുങ്ങി ബിഎംഡബ്ള്യു

shortlink

Related Articles

Post Your Comments

Related Articles


Back to top button