KeralaLatest News

മഴക്കെടുതി : അടിയന്തര സഹായം അനുവദിച്ചെന്ന് രാജ്‌നാഥ് സിങ്

കൊച്ചി : സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ 100 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. 1924നു ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിടുന്നത്. സ്ഥിതി ഗുരുതരമെന്നും, സര്‍ക്കാര്‍ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ 8316 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു. പ്രളയക്കെടുതി നേരിടാന്‍ 1220 കോടി അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് നിവേദനം സമർപ്പിച്ചു. വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം പ്രശ്നങ്ങൾ നേരിടാൻ കേരള സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്നും, സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നു എറണാകുളം പുത്തൻവേലിക്കര പഞ്ചായത്തിലെ എളന്തക്കരയിലെ ക്യാമ്പ് സന്ദർശിച്ച ശേഷം രാജ്നാഥ് സിംഗ്  പറഞ്ഞിരുന്നു.

Also readമഴക്കെടുതി; പ്രളയ സമയത്തുണ്ടായ സഹായം വെള്ളം ഇറങ്ങിയ ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button