കൊച്ചി: കനത്തമഴ വരുത്തിയ നാശനഷ്ടങ്ങളില്‍ ദുരിതമനുഭവിക്കുന്നവർക്ക് പ്രളയ സമയത്തുണ്ടായ സഹായം വെള്ളം ഇറങ്ങിയ ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തെ ഇളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കേരളത്തില്‍ മഴക്കെടുതി രൂക്ഷമാണെന്ന് വിലയിരുത്തി. മഴക്കെടുതി നേരിടുന്നതില്‍ കേരള സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments