കഴിഞ്ഞ ദിവസം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിന് പിന്നാലെ ക്യാമ്പുകളിൽ അരിയുമായി നടൻ ജയസൂര്യ. കനത്ത മഴയിലും മറ്റും എറണാകുളത്തെ ക്യാമ്പുകളിൽ കഴിയുന്ന ആൾക്കാരെ കാണാൻ ആണ് ജയസൂര്യ എത്തിയത്. കൂടെ അവർക്ക് ആവശ്യമായ അരിയും സാധനങ്ങളും ജയസൂര്യ എത്തിച്ചു. സങ്കടക്കടലില്‍ കഴിയുന്ന ആളുകള്‍ക്ക് അല്‍പനേരത്തേക്ക് എങ്കിലും വലിയ ആശ്വാസമായി നടന്റെ സാന്നിധ്യം.
നടനെ ആദ്യം കണ്ടപ്പോൾ അന്തേവാസികളുടെ മുഖത്തു ഞെട്ടലും പിന്നെ പുഞ്ചിരിയും നിറഞ്ഞു. ക്യാമ്പിലെ കുട്ടികളും അന്തേവാസികളുമായി സ്നേഹം പങ്കു വച്ച ജയസൂര്യ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവും ആയി എല്ലാരും മുന്നോട്ട് വരണം എന്ന് അഭ്യർത്ഥിച്ചു.
“ജനങ്ങളുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ സങ്കടം തോന്നുന്നു. വീടും മറ്റും ഉപേക്ഷിച് ദുരിതാശ്വാസ ക്യാമ്പിൽ വന്നു കഴിയുന്നത് ആലോചിക്കാൻ പോലും പറ്റുന്നില്ല. നല്ലവരായ ആൾകാർ ക്യാമ്പിൽ ഭക്ഷണവും മറ്റും എത്തിക്കുന്നുണ്ട്. ഞാൻ എന്നാൽ കഴിയുന്ന സഹായവും ചെയ്യുന്നു.” ജയസൂര്യ പറഞ്ഞു.
“ഇത് താല്‍ക്കാലികമാണ്. ഒരു പത്തോ പതിനഞ്ചോ ദിവസം മാത്രമേ ഇങ്ങനെ ഉണ്ടാവൂ. എന്നാലത് കഴിഞ്ഞാല്‍ ഈ ദുരിതം അനുഭവിക്കുന്നവരെ നമ്മള്‍ മറക്കും. ഇവർ തിരിച്ചു ചെല്ലുമ്പോൾ അവർക്ക് അവിടെ വീട് ഉണ്ടാകണം എന്നില്ല. അതിനാണ് പരിഹാരം വേണ്ടത്. തന്റെ ഭാഗത്തു നിന്നും സഹായം ഉണ്ടാകും.” ജയസൂര്യ വ്യക്തമാക്കി.
Post Your Comments