ന്യൂഡല്‍ഹി•ആരോഗ്യ മന്ത്രാലയത്തിലെ കാണക്കുകൾ പ്രകാരം രണ്ടായിരത്തിയമ്പതോട് കൂടി രാജ്യത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം 340 മില്യൺ വർദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി അനുപ്രിയ പട്ടേൽ ലോകസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ വ്യകതമാക്കുന്നത്. യു.എന്നും മറ്റ് സംഘടനകളും പുറത്തിവിട്ട സംഖ്യയെക്കാൾ വളരെയധികം കൂടുതലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ.
യു. എൻ കണക്ക് പ്രകാരം മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ 316.8 മില്യൺ വർദ്ധനവും ഹെല്പ്-ഏജ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 324 മില്യൺ വർദ്ധനവുമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വിധവകളുടെയും ആശ്രിതരുടെയും എണ്ണത്തിലും ഇപ്പോൾ ഉള്ളതിനേക്കാൾ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് നിഗമനം.
പതിനാല് വയസ്സ് വരെ പ്രായമുള്ളവരുടെ ജനസംഖ്യ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണെന്നും അറുപത് വയസ്സിനു മുകളിലുള്ളവരുടെ വളര്‍ച്ചാ നിരക്ക് ക്രമാതീതമായി ഉയർന്നുക്കൊണ്ടിരിക്കുകയാണെന്നും അനുപ്രിയ പട്ടേൽ ലോകസഭയിൽ വെള്ളിയാഴ്ച അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു .
2015-ൽ 8% മാത്രമുണ്ടായിരുന്ന മുതിർന്ന പൗരന്മാരുടെ എണ്ണം 2050-ഓടുകൂടി 19% ആകുമെന്നാണ് കണക്ക്. അതായത് മൊത്തം ജനസംഖ്യയുടെ 34% അറുപത് വയസ്സിനു മുകളിലുള്ളവരാകും. 2000-2050 കാലയളവിൽ മൊത്തം 56% ജനസംഖ്യ വർധനവാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ വർദ്ധനവുണ്ടാകുക. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്ര സംസ്ഥാനങ്ങളിലും പൊതുവെ കുറവായിരിക്കും വളർച്ചാ നിരക്കുകൾ
ജനസംഖ്യയിൽ ഇന്ത്യയേക്കാൾ മുകളിലാണെങ്കിലും ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ചൈനയിൽ ജനസംഖ്യ നിരക്കുകൾ കുറയുകയാണ്. ഒറ്റക്കുട്ടി നയം നിയമത്തിൽ വന്നതിനു ശേഷമാണ് ചൈനയിൽ ജനസംഖ്യ നിരക്കുകൾക്ക് കുറവ് വന്നത്.
Post Your Comments