തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോപദ്ധതികളുമായി മുന്നോട്ട് പോകാന്‍
പോകുമെന്ന് സർക്കാർ. പദ്ധതിയിൽ നിന്ന് ഡിഎംആര്‍സി പിന്മാറിയലും സർക്കാർ പിന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡിഎംആര്‍സി മാർച്ചിൽ പിന്മാറിയിരുന്നു. രണ്ടിടത്തെയും ഓഫീസുകളടെ പ്രവര്‍ത്തനവും ഡിഎംആര്‍സി അവസാനിപ്പിച്ചു. കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കാത്തതുമാണ് ഡിഎംആര്‍സിയെയും ഇ.ശ്രീധരനെയും ചൊടിപ്പിച്ചത്. ഇതേ തുടർന്നായിരുന്നു പദ്ധതിയിൽ നിന്ന് ഡിഎംആര്‍സി പിന്മാറിയത്. സര്‍ക്കാരിന്‍റെ അനാസ്ഥയാണ് പിന്മാറ്റത്തിന് കാരണമെന്ന് ശ്രീ. ശ്രീധരന്‍ വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചിരുന്നു.
ALSO READ: ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഇ ശ്രീധരന്‍ പിന്‍വാങ്ങിയതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം
Post Your Comments