തിരുവനന്തപുരം : ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഇ ശ്രീധരന്‍ പിന്‍വാങ്ങിയതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. ശ്രീധരനോട് അനാദരവ് കാട്ടിയിട്ടില്ലെന്നും കേന്ദ്രാനുമതി ഇല്ലാതെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ പദ്ധതികള്‍ നടപ്പാക്കാനുള്ള സാമ്പത്തിക ശേഷി സംസ്ഥാനത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇ. ശ്രീധരന് ആഗ്രഹവുമുണ്ട്.
അദ്ദേഹം കാണിക്കുന്ന തിരക്ക് പണമില്ലാത്തതിനാല്‍ സംസ്ഥാനത്തിനു പറ്റില്ല. എന്നാല്‍ അതിന് കാത്തുനില്‍ക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സര്‍ക്കാരില്‍നിന്നും നടപടിയില്ലെന്ന് പറയുന്നത് മൊത്തത്തിലുള്ള അനുമതിയുടെ കാര്യത്തിലാണ്. കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനത്തിന് അതിന് കഴിയില്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറിയിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചില്ലെങ്കില്‍ 1,278 കോടി രൂപ സംസ്ഥാനം അധികമായി കണ്ടെത്തണം.
ഇ. ശ്രീധരന്‍ മഹദ് വ്യക്തിയാണ്. അദ്ദേഹത്തെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന ധാരണ ശരിയല്ല. പലതവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാല്‍ അവസാനസമയം തിരക്കുമൂലം കാണാന്‍ കഴിഞ്ഞില്ല. ശ്രീധരന്‍ കത്ത് നല്‍കിയത് ഒഴിവാകുന്നുവെന്ന് പറഞ്ഞാണ്. അപ്പോഴും നമുക്ക് കാണാമെന്നു പറഞ്ഞാണ് മറുപടി നല്‍കിയത്- മുഖ്യമന്ത്രി പറഞ്ഞു. ഡി.എം.ആര്‍.സിയെ ഒഴിവാക്കി ആഗോള ടെന്‍ഡര്‍ വിളിക്കുന്നതിനു പിന്നില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മെട്രോ പദ്ധതിയെ തകര്‍ക്കാന്‍ എന്നും ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടുണ്ടെന്ന് കെ. മുരളീധരന്‍ കുറ്റപ്പെടുത്തി. ഡി.എം.ആര്‍.സി. പിന്‍മാറിയാല്‍ മാറിയാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments