കോട്ടയം: പി.സി.ജോര്‍ജിനെതിരെ വീണ്ടും ഒരു കുറ്റപത്രം. തോട്ടംതൊഴിലാളികള്‍ക്കുനേരേ തോക്കു ചൂണ്ടിയെന്ന കേസില്‍ പി.സി.ജോര്‍ജിനെതിരേ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2017 ജൂണ്‍ 29-നാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്തെ വെള്ളനാടിയില്‍ തോട്ടം തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. വെള്ളനാടി പുറമ്പോക്കിലെ തോട്ടത്തിലൂടെയുള്ള റോഡ് തോട്ടം ഉടമകള്‍ അടച്ചതിനെത്തുടര്‍ന്നാണ് സ്ഥലം എം.എല്‍.എ. പി.സി.ജോര്‍ജ് എത്തിയത്.
Also Read : അധിക്ഷേപ പരാമര്‍ശം ; ഖേദ പ്രകടനവുമായി പിസി ജോര്‍ജ്
പുറമ്പോക്കില്‍ താമസിക്കുന്ന കോളനി നിവാസികളുമായി സംസാരിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എം.എല്‍.എ.യും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തോക്കുചൂണ്ടുകയും ചെയ്‌തെന്നാണ് കേസ്. തോട്ടം തൊഴിലാളികളുടെ പരാതിയെത്തുടര്‍ന്ന് മുണ്ടക്കയം പോലീസാണ് കേസെടുത്തത്. തോട്ടം തൊഴിലാളികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന എം.എല്‍.എ.യുടെ പരാതിയിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments