ദുബായ്: എയർപോർട്ട് അധികൃതരെ അധിക്ഷേപിച്ചെന്ന പരാതി അധികൃതർ പിൻവലിച്ചു. സ്വീഡൻ പൗരയായ യുവതി കാലാവധി കഴിഞ്ഞ പാസ്പോർട്ട് ഉപയോഗിച്ച് യുഎഇയിൽ എത്തിയതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ യുഎഇയിൽ എത്തിയ യുവതിയെയും കുട്ടിയേയും രാജ്യത്ത് കടക്കാൻ സമ്മതിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇതിൽ ക്ഷുപിതയായ യുവതി ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും മോശം രീതിയിൽ സാംസാരിക്കുകയുമായിരുന്നു. ഇതോടെയാണ് അധികൃതർ യുവതിക്കെതിരെ പരാതി നൽകിയത്. കേസിൽ വിചാരണ പൂർത്തിയായ ശേഷം യുവതിക്കെതിരായ പരാതി അധികൃതർ പിൻവലിക്കുകയായിരുന്നു. യുവതിയെയും കുട്ടിയേയും അവരുടെ സ്വദേശത്തേക്ക് തിരികെ അയച്ചു.
Post Your Comments