ലക്‌നൗ: ഇന്ത്യന്‍ യുവാവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യർത്ഥിച്ച് യുക്രൈൻ യുവതി. സുഷമ സ്വരാജിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവർക്കും വെറോണിക്ക ഖിലിബോവ എന്ന യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലാ മജിസ്‌ട്രേട്ട് തടസം നില്‍ക്കുന്നതായാണ് പരാതി.
Read also: സുഷമ സ്വരാജിന്റെ പാട്ട് വൈറലാകുന്നു ; വീഡിയോ
കഴിഞ്ഞ ജൂലായ് നാലിനാണ് യു.പി സ്വദേശിയായ അക്ഷയ് ത്യാഗിയുമായി വെറോണിക്കയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ 35 ദിവസം മുമ്പ് രേഖകള്‍ സമര്‍പ്പിച്ചുവെങ്കിലും രജിസ്‌ട്രേഷന്‍ നടത്തുന്നില്ലെന്നാണ്യുവതി വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കിയ എന്‍.ഒ.സി സ്വീകരിക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും യുവതി പരാതിപ്പെടുന്നു. യുക്രൈൻ കരിമ്പട്ടികയിലുള്ള രാജ്യമായതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ലെന്നും വിദേശ വനിത ആയതിനാല്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ ഭർത്താവ് ആരോപിക്കുന്നു. എന്നാൽ ഇതിനെതിരെ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments