കോഴിക്കോട്: സ്ത്രീത്വത്തെയും മാതൃത്വത്തേയും അപമാനിക്കുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമായി കരുതാനാവില്ലെന്ന് സൈന്യ മാതൃശക്തി സംസ്ഥാന നേതൃ യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. സംസ്‌കാരത്തിന്റെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ആവിഷ്‌കാരങ്ങള്‍ സാഹിത്യമോ കലയോ ആയി പരിഗണിക്കപ്പെടുന്നില്ല എന്നും യോഗം വിലയിരുത്തി.
ക്ഷേത്രവിശ്വാസത്തെയും മാതൃത്വത്തെയും അപമാനിച്ച മാതൃഭൂമി പത്രത്തിന്റെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. വരിക്കാരെയും വായനക്കാരെയും അപമാനിച്ച നിലപാടില്‍ മാറ്റം വരുത്തുന്നതുവരെ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു. അനിത അജിത്ത് അധ്യക്ഷയായി. അഖില ഭാരതീയ ഉന്നതാധികാരസമിതി അംഗം കെ. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി.
Post Your Comments