ഫ്‌ളോറിഡ: ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി നാസ. സൂര്യന്റെ ഏറ്റവും അരികിലെത്തുന്ന നിരീക്ഷണ ദൗത്യവുമായി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഇന്ന് കുതിച്ചുയരും. ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സമയം 3.30നാണ് വിക്ഷേപണം നടക്കുക. ഇതിന്റെ കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച തുടങ്ങിയിരുന്നു.
Also Read : നാസയുടെ പേടകം സൂര്യനിലേയ്ക്ക് : ആകാംക്ഷയോടെ ശാസ്ത്രലോകം
സൗരാന്തരീക്ഷത്തിലേക്ക് നേരിട്ട് കുതിക്കുന്ന പേടകത്തിന് സൂര്യന്റെ 40 ലക്ഷം മൈല്‍ വരെ അകലത്തിലെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സൂര്യന്റെ പുറം പാളിയായ കൊറോണയെക്കുറിച്ച് പഠിക്കുകയാണ് നാസയുടെ ദൗത്യത്തിന്റെ ലക്ഷ്യം. കാറിന്റെ വലിപ്പമുള്ള പേടകം ഫ്‌ളോറിയഡയിലെ കാനവെറല്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ് അയക്കുക.
Post Your Comments