വീണ്ടുമൊരു ഓണക്കാലം വരവായി. ചുവടെ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നാൽ നിങ്ങളുടെ ഓണകാലം മനോഹരമാക്കാം
- ഓണമാകുമ്പോൾ എല്ലാവരും ഷോപ്പിംഗ് തിരക്കുകളിലേക്ക് കടക്കും. ഓണക്കാലത്ത് പല കടകളും തിങ്ങി നിറയുന്ന അവസ്ഥയാണ് കാണാനാവുക അതിനാൽ എന്തൊക്കെ സാധനങ്ങൾ എത്ര വേണമെന്ന ലിസ്റ്റ് തയാറാക്കുന്നത് പണം അധികം ചെലവാകാതിരിക്കാനും ഷോപ്പിംഗ് എളുപ്പമാക്കാനും നിങ്ങളെ സഹായിക്കും. ഒരു ബജറ്റ് തയ്യാറാക്കുന്നതും നല്ലത്. ഓണസമയത്തെ വിലക്കിഴിവ് പരമാവധി പ്രയോജനപ്പെടുത്തുക. കൂടാതെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നമ്മെ ആകർഷിക്കുന്ന പല സാധനങ്ങളുണ്ടെങ്കിലും ഇവ ഒഴിവാക്കി ലിസ്റ്റിലുളള സാധനങ്ങൾ മാത്രം വാങ്ങുവാൻ ശ്രദ്ധ ചെലുത്തുക
- നിരവധി ഓഫറുകൾ ലഭിക്കുന്ന സമയമാണ് ഓണക്കാലം. ഒന്നോ രണ്ടോ മാസം മുന്‍പ് തന്നെ പലയിടത്തും ഓണം ഷോപ്പിംഗ് ആരംഭിക്കും അതിനാൽ വീട്ടുപകരണങ്ങളോ വാഹനങ്ങളോ സ്വര്‍ണ്ണമോ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ സമയം മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം സാധനങ്ങള്‍ വാങ്ങുക. ഇത് നിങ്ങൾക്ക് ഏറെ ലാഭകരമായിരിക്കും
- ഉത്സവകാലത്ത് ധാരാളം ഓഫാറുകളാണ് പ്രമുഖ ഓൺലൈൻ സൈറ്റുകളും പ്രഖ്യാപിക്കുന്നത്. അതിനാൽ പ്രമുഖ സൈറ്റുകളിൽ നിന്നും കീശ ചോരാതെ സാധനങ്ങൾ ഈ അവസരത്തിൽ വാങ്ങാവുന്നതാണ്. വെബ്സൈറ്റിലൂടെ ഷോപ്പിംഗ് നടത്തുന്നതിനേക്കാൾ ആപ് ഉപയോഗിച്ചുള്ള പർച്ചേസിനാണ് മികച്ച ഓഫറുകൾ ലഭിക്കുക. കൂടുതൽ ആളുകളെ ആപ് ഉപയോഗിക്കാൽ പ്രേരിപ്പിക്കുക എന്നതാണ് കമ്പനികളുടെ ലക്ഷ്യം.
- വിലക്കുറവാണ് എന്ന് കരുതി വാങ്ങുന്ന സാധനങ്ങളുടെ മൂല്യം പരിശോധിക്കാതിരിക്കരുത്. ഇപ്പോൾ നിങ്ങൾ ഒരു വസ്ത്രം വാങ്ങുകയാണെങ്കിൽ നല്ല മെറ്റീരിയല്‍ ആണ് അതെന്നു ഉറപ്പു വരുത്തുക. ഉദേശിക്കുന്ന ബജറ്റില്‍ നല്ല സാധനങ്ങള്‍ നോക്കി വാങ്ങുക. ഇല്ലെങ്കിൽ അത് വാങ്ങിയത് കൊണ്ടോ അതിനു കൊടുക്കുന്ന പൈസ കൊണ്ടോ യാതൊരു ലാഭവും നിങ്ങൾക്ക് ലഭിക്കാൻ പോകുന്നില്ല. ആവശ്യം അനുസരിച്ച് സാധനം വാങ്ങുക. പല കടകളിലേയും വിലകൾ താരതമ്യം ചെയ്യുന്നത് പണം ഗണ്യമായി ലാഭിക്കാൻ സാഹായിക്കും. അതേസമയം സാധനങ്ങള്‍ കഴിവതും ഒന്നിച്ചു ഒരിടത്ത് നിന്നും വാങ്ങാന്‍ ശ്രമിക്കുക. ഒന്നോ രണ്ടോ സാധനങ്ങൾ വാങ്ങാൻ വേണ്ടി ടൗൺ മുഴുവൻ കറങ്ങിനടന്നാൽ കിട്ടുന്ന ലാഭത്തേക്കാൾ അധികം പണം യാത്രയ്‌ക്ക് വേണ്ടിവരും.
- ഓണസമയത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാനുള്ള ശ്രമം കുറയ്ക്കുക. അല്ലെങ്കിൽ പിന്നീട് നിങ്ങളുടെ സാമ്പത്തിക ബഡ്ജറ്റിന്റെ താളം തെറ്റിക്കും. കടങ്ങൾ കൂടുവാനും കാരണമായേക്കും. അതേസമയം ഓണത്തിനു കിട്ടുന്ന ബോണസ് സൂക്ഷിച്ച് ഉപയോഗിക്കുക.അത്യാവശ്യത്തിനു ഉപയോഗിച്ച ശേഷം ബാക്കിയുള്ളത് ബാങ്കിലോ മറ്റേതെങ്കിലും ഉയര്‍ന്ന റിട്ടേണ്‍സ് തരുന്ന ഇന്‍വെസ്റ്റ്മെന്റിലോ ഇടുക. അടുത്ത ഓണം ഇത് ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ അടിപൊളിയാക്കാം
Also read : അത്തപ്പൂക്കളത്തിന് പ്രധാനമായും ഉപയോഗിക്കുന്ന പൂക്കള്‍ ഇവയാണ്
Post Your Comments