ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ബുധനാഴ്ച്ച രാവിലെ 8 മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കൊച്ചി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. കോട്ടയം, വൈക്കം, പൂത്തോട്ട ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന സര്‍വീസ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കണ്ണന് കുളങ്ങരയില്‍ നിന്നും മിനി ബൈപാസ് റോഡ് വഴി തിരിച്ചുവിടും.
രാവിലെ 8 മണി മുതല്‍ ഘോഷയാത്ര അവസാനിക്കുന്നത് വരെ നഗരത്തിലേക്ക് ടിപ്പര്‍ ലോറികള്‍ക്ക് പ്രവേശനമില്ലെന്നും കൂടാതെ ഘോഷയാത്ര കടന്ന് പോകുന്ന വഴികളില്‍ പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചിട്ടുള്ളതുമാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അതിനൊപ്പം ചോറ്റാനിക്കര, മൂവാറ്റുപ്പുഴ തുടങ്ങിയ ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ കരിങ്ങാച്ചിറ ജംഗ്ഷനില്‍ നിന്നും പുതിയ റോഡ് കാക്കനാട് വഴി പോകണം.ഘോഷയാത്ര ആരംഭിച്ച് കഴിഞ്ഞാല്‍ എറണാകുളത്തുനിന്നും മൂവാറ്റുപുഴ ,ചോറ്റാനിക്കര, കോട്ടയം, വൈക്കം, പൂത്തോട്ട ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനില്‍നിന്ന് ഗാന്ധിസ്ക്വയര്‍, മിനി ബൈപാസ് കണ്ണന്‍കുളങ്ങര വഴി തിരിഞ്ഞു പോകേണ്ടതാണ് .
Post Your Comments