കുറ്റിക്കാട്ടുകര: ഡ്രമ്മുകൾ കൂട്ടി ചങ്ങാടം പോലെയാക്കി വെള്ളത്തിൽ തുഴഞ്ഞ് കളിച്ച അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. കുറ്റിക്കാട്ടുകര മെട്രോ ടൈൽ ഫാക്ടറിയിലെ നാല് തൊഴിലാളികളാണ് ചങ്ങാടം മറിഞ്ഞ് വെള്ളത്തിൽ വീണത്.
Read also: വെള്ളപ്പൊക്കത്തിൽ വീടിന്റെ രണ്ടാം നിലയില്‍ അകപ്പെട്ട പൂര്‍ണ ഗർഭിണിക്ക് തുണയായി അഗ്നിരക്ഷാ സേന
മൂന്നു പേർ നീന്തി ഇക്കരെ എത്തി. നാലാമൻ ഒരു മരക്കമ്പിൽ പിടിച്ച് തൂങ്ങിക്കിടന്നു. ഒടുവിൽ ഫയര്‍ഫോഴ്സ് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം 24 അന്യസംസ്ഥാന തൊഴിലാളികളെ ഉടനെ തന്നെ സംഭവ സ്ഥലത്തു നിന്ന് സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments