Latest NewsKerala

രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു; ഭീതിയോടെ മട്ടന്നൂര്‍ നിവാസികള്‍

കണ്ണൂര്‍: മട്ടന്നൂര്‍ വെളിയമ്പ്ര പെരിയത്തില്‍നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഭീതിയില്‍ കഴിയുകയാണ് സമീപവാസികള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് മട്ടന്നൂര്‍ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്.

Also Read : കണ്ണൂരില്‍ അത്യുഗ്രശേഷിയുള്ള ബോംബുകള്‍ : ബോംബ് ശേഖരത്തിന്റെ ഉറവിടം തേടി പൊലീസ്

രാവിലെ പെരിയം കമ്പിവേലിയിലെ ചെങ്കല്‍ ക്വാറിക്കു സമീപത്ത് അടുക്കിവച്ച ചെങ്കല്ലുകള്‍ക്കിടയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇവ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. മാസങ്ങള്‍ക്കു മുമ്പ് ഈ പ്രദേശങ്ങളില്‍നിന്നു വാളുകള്‍ പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button