Kerala

ഇതരസംസ്ഥാനക്കാരെ ‘കള്ള ബംഗാളി’ എന്ന് വിളിക്കുന്നവരറിയാൻ; കനത്ത മഴയിൽ കേരളം പകച്ചു നിന്നപ്പോള്‍ നന്മയുടെ പാഠങ്ങൾ പഠിപ്പിച്ച് ഒരു യുവാവ്

അവിടത്തെ ജീവനക്കാര്‍ നാട്ടിലെ ദുരിതം അയാളോട് പറഞ്ഞു

കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളികളെക്കാൾ ഒരു പടി ഉയര്‍ന്നവരാണ് നമ്മളെന്നാണ് മലയാളികൾ കരുതുന്നത്. മിക്കവരും ഇവരെ കള്ളബംഗാളികളെന്നും വിളിക്കാറുണ്ട്. പക്ഷെ കനത്ത മഴയിൽ കേരളം പകച്ചു നിന്നപ്പോള്‍ നന്മയുടെ പാഠങ്ങള്‍ പഠിപ്പിച്ചു തരികയാണ് മദ്ധ്യപ്രദേശുകാരനായ വിഷ്‌ണു എന്ന യുവാവ്.ഇരിട്ടിയിലെ താലൂക്ക് ഓഫീസില്‍ കമ്പിളിപ്പുതപ്പ് വിൽക്കാനെത്തിയ യുവാവ് തന്റെ കൈയ്യിലുണ്ടായിരുന്ന അൻപത് കമ്പിളിപ്പുതപ്പുകളും മാങ്ങോട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സൗജന്യമായി നൽകുകയുണ്ടായി. മാദ്ധ്യമ പ്രവര്‍ത്തകനായ സുജിത് ചന്ദ്രനാണ് ഇക്കാര്യത്തെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

Read also: കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, മഴക്കെടുതിയില്‍ 16 മരണം: രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

‘നഖങ്ങളില്‍ സിമന്‍റ് കറയുള്ള ഈ ചെറുപ്പക്കാരന്‍ ഒരു ബസ് യാത്രക്കിടെ എന്‍റെയും നിങ്ങളുടെയും അരികില്‍ വന്നിരുന്നിട്ടുണ്ട്, നമ്മളവന്‍റെ സാന്നിദ്ധ്യത്തില്‍ അസ്വസ്ഥരായിട്ടുണ്ട്.

വിലകുറഞ്ഞ ടിഷര്‍ട്ടും ജീന്‍സുമിട്ട് എച്ചില്‍ ട്രോളിയും ഉന്തിവന്ന് ഇവന്‍ നമ്മുടെ ഹോട്ടല്‍മേശയുടെ പുറം തുടച്ചുതന്നിട്ടുണ്ട്, നമ്മളവനെ ഗൗനിച്ചിട്ടില്ല.

റെയില്‍വേ പ്ലാറ്റ്ഫോമില്‍ കൂട്ടരോടൊപ്പമിരുന്ന് ഇവന്‍ മൊബൈല്‍ ഫോണില്‍ ഒറിയ പാട്ടുകള്‍ ഉച്ചത്തില്‍ വച്ചു കേള്‍ക്കുന്നത് കണ്ടിട്ടുണ്ട്, നമ്മളാ ‘കള്ള ബംഗാളികളെ’ കടന്നുപോയിട്ടുണ്ട്.

ട്രാഫിക് സിഗ്നലില്‍ വണ്ടിനിര്‍ത്തിയിടുമ്ബോള്‍ ചില്ലുവാതിലില്‍ മുട്ടിവിളിച്ച്‌ ഒരു കീ ചെയിനോ പ്ലാസ്റ്റിക് ദേശീയ പതാകയോ വാങ്ങുമോയെന്ന് ഇവന്‍ കെഞ്ചിയിട്ടുണ്ട്, നമ്മളവന്റെ മുഖത്ത് നോക്കിയിട്ടില്ല. ഇരിട്ടി താലൂക്ക് ഓഫീസില്‍ കമ്ബിളി വില്‍ക്കാനെത്തിയതായിരുന്നു മദ്ധ്യപ്രദേശുകാരന്‍ വിഷ്‌ണു എന്ന ‘ബംഗാളി’. അവിടത്തെ ജീവനക്കാര്‍ നാട്ടിലെ ദുരിതം അയാളോട് പറഞ്ഞു. വില്‍ക്കാന്‍ കൊണ്ടുവന്ന അമ്ബത് കമ്പിളിപ്പുതപ്പുകളും അടുത്തുള്ള എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്ബിലുള്ളവര്‍ക്ക് നല്‍കിയിട്ട് നമ്മള്‍ മുഖത്തു നോക്കിയിട്ടില്ലാത്ത വിഷ്ണു മടങ്ങി.

ജനറല്‍ കമ്ബാര്‍ട്ട്‌മെന്റിലെ തിരക്കിന് മീതെ തൊട്ടില്‍ കെട്ടി ഉറങ്ങുന്ന, വിശപ്പിന് വടാപാവ് മാത്രം തിന്നുന്ന, ഇടക്ക് പാന്‍ ചവച്ച്‌ ജനാലയിലൂടെ തീവണ്ടി ജനാലയിലൂടെ നീട്ടിത്തുപ്പുന്ന ‘വൃത്തിയില്ലാത്ത’ പരദേശി കമ്ബിളിക്കച്ചവടക്കാരെ യാത്രക്കിടെ കണ്ടിട്ടുണ്ട്. വന്നുപറ്റിയ നാടിന്റെ സങ്കടം കണ്ടാല്‍ അങ്ങനെ കെട്ടിച്ചുമന്ന് കൊണ്ടുവന്ന മുതലെല്ലാം സൗജന്യമായി കൊടുത്തിട്ടു പോകാനുള്ളത്രയും നന്‍മ ഏതായാലും എനിക്കില്ല. അതുകൊണ്ട് ഒരു ചെറിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയക്കുന്നു. അതെങ്കിലും ചെയ്‌തില്ലെങ്കില്‍ ഇനിയും വിഷ്‌ണുവിനെ കാണുമ്ബോള്‍ ഞാന്‍ കുറ്റബോധം കൊണ്ട് വല്ലാതെ കുനിഞ്ഞുപോകും.

താല്‍പ്പര്യമുള്ളവര്‍ക്ക് ഈ അക്കൗണ്ട് നമ്ബറിലേക്ക് സംഭാവനകള്‍ നല്‍കാം.
Chief Minister’s Distress Relief Fund
A/c No : 67319948232
Bank : SBI City Branch, TVM
IFSC : SBIN0070028

shortlink

Related Articles

Post Your Comments

Related Articles


Back to top button