ഇന്നും വൈദ്യുതി ഉപയോഗിക്കാതെ സൗരോര്‍ജം ഉപയോഗിക്കുന്ന ഒരു ഗ്രാമം. ഒരുപക്ഷേ ആര്‍ക്കും ഈ ഗ്രമത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. കാരണം സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞതിന് ശേഷം ഒരുവിധം എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചിരുന്നു. എന്നിട്ടും ഇതുവരെ വൈദ്യുതി ഉപയോഗിക്കാത്ത ഒരു ഗ്രാമത്തെ കുറിച്ച് വിശ്വസിക്കാന്‍ പ്രയാസമാണ്. ബീഹാറിലെ ധര്‍ണായി ഗ്രാമമാണ് ഇപ്പഴും സൗരോര്‍ജം മാത്രം ഉപയോഗിക്കുന്നത്.
പണ്ട് കാലങ്ങളില്‍ അവിടെ മണ്ണെണ്ണ പോലുള്ള വസ്തുക്കളിലൂടെയും ബയോഗ്യാസ് പ്രക്രിയകളിലൂടെയും വൈദ്യുതി ഉപയോഗിച്ചിരുന്നു. എന്നാല്‍ അതിനെല്ലാം തന്നെ ചെലവുകള്‍ കൂടുതലായതിനാലും ആരോഗ്യത്തിന് പലതും നല്ലതല്ലാത്തതിനാലും അവര്‍ അത് ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷമാണ് അവര്‍ സൗരോര്‍ജം ഉപോയഗിച്ച് തുടങ്ങിയത്.
സൗരോര്‍ജ്ജത്തില്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രാമമാണ് ധര്‍ണായി ഗ്രാമം. 2014 ല്‍ ഗ്രീന്‍പീസിന്റെ സൗരോര്‍ജ്ജമുള്ള 100 കിലോവാട്ട് മൈക്രോ-ഗ്രിഡ് ആരംഭിച്ചതിനു ശേഷം, ജേനാഥാബാദ് ജില്ലയിലെ ഗ്രാമത്തില്‍ ജീവിക്കുന്ന 2,400-ല്‍ കൂടുതല്‍ ആളുകളും ഉപോയോഗിക്കുന്നത് സൗരോര്‍ജമാണ്. അത്രയും ജനങ്ങള്‍ക്ക് യാതൊരു തടസവുമില്ലാതെ സൗരോര്‍ജം ലഭഫിക്കുന്നു എന്നതാണ് മറ്റൊരു അമ്പരപ്പിക്കുന്ന വസ്തുത.
Post Your Comments