KeralaLatest News

ശബരിമലയിലേക്കുള്ള പാലങ്ങള്‍ വെള്ളത്തിനടിയിലായി

തിരുവനന്തപുരം: തുടര്‍ച്ചയായി പെയ്ത മഴയില്‍ സംസ്ഥാനത്തിന്റെ ഭൂരുഭാഗം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. സംസ്ഥാനത്തെ നിരവധി ഡാമുകള്‍ തുറന്നിട്ടുണ്ട്. ആനത്തോട് കൊച്ചുപമ്പ ഡാം തുറന്നുവിട്ടതിനെ തുടര്‍ന്ന് പമ്പ,ത്രിവേണി പാലം വെള്ളത്തിനടിയിലായി. ഇതിനെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള വഴിയും തടസപ്പെട്ടു.

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തിതുവരെ 29 പേരാണ് മരിച്ചത്. നാലുപേരെ കാണാതായിട്ടുണ്ട്. മധ്യ കേരളത്തിലും വടക്കന്‍ ജില്ലതളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ALSO READ:മതിലുചാടി ശബരിമലയിൽ കയറിയതിനെ ന്യായീകരിക്കരുത്: ടി കെ നായരോട് അജയ് തറയിൽ

ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി വയനാട്ടിലെത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button