Latest NewsInternational

വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി : യാത്രക്കാർ ദു​രി​ത​ത്തി​ൽ

ബെ​ര്‍​ലി​ന്‍: വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. റ​യാ​ന്‍ എ​യ​ര്‍ പൈ​ല​റ്റു​മാർ സമരവുമായി രംഗത്തെത്തിയതോടെ ജ​ര്‍​മ​നി, സ്വീ​ഡ​ന്‍, അ​യ​ര്‍​ല​ന്‍​ഡ്, ബെ​ല്‍​ജി​യം, നെ​ത​ര്‍​ല​ന്‍​ഡ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ യാത്രക്കാരാണ് ദു​രി​ത​ത്തിലായത്. നാ​നൂ​റോ​ളം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യതോടെ അ​മ്ബ​തി​നാ​യി​ര​ത്തി​ലേ​റെ യാ​ത്ര​ക്കാരാണ് വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കിടക്കുന്നത്. അ​യ​ര്‍​ല​ണ്ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും റ​യാ​ന്‍ എ​യ​ര്‍ നേ​രി​ട്ട് നി​യ​മി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യ പൈ​ല​റ്റു​മാർ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന സ​മ​ര​ത്തിന്റെ അ​ഞ്ചാം​ഘ​ട്ടമാ​ണ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന​ത്.

Also read : നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വെള്ളം കയറിയതായി പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് വിമാനത്താവള അധികൃതര്‍

ദി ​ഐ​റി​ഷ് എ​യ​ര്‍​ലൈ​ന്‍ പൈ​ല​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍ റ​യാ​ന്‍ എ​യ​റു​മാ​യി ശ​മ്പ​ള -വേ​ത​ന വ്യ​വ​സ്ഥ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​രെ കാ​ല​മാ​യി ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു. സ്ഥ​ലം​മാ​റ്റം, ഉ​ദ്യോ​ഗ​ക​യ​റ്റം, വാ​ര്‍​ഷി​ക അ​വ​ധി തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും ത​ര്‍​ക്ക​ങ്ങ​ളു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം വേ​ണ​മെ​ന്നാ​ണ് യൂ​ണി​യ​ന്‍റെ ആ​വ​ശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button