കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് വിമാനത്താവള അധികൃതര്‍. ശക്തമായ മഴ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് സിയാല്‍ അറിയിച്ചു. വിമാനങ്ങള്‍ പറന്നുയരുന്നതിനും ഇറങ്ങുന്നതിനും തടസ്സമുണ്ടായില്ല. പ്രവര്‍ത്തനം സാധാരണനിലയിലായിരുന്നു. ഫ്ളൈറ്റുകള്‍ റദ്ദാക്കേണ്ട ആവശ്യമില്ലെന്നും സിയാല്‍ വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
read also : ജലപ്രവാഹം എറണാകുളത്തേക്ക്: സുരക്ഷാ മുൻകരുതലുകളുമായി അധികൃതർ
കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ലാന്‍ഡിങ് ഉച്ചയ്ക്ക് നിര്‍ത്തിവച്ചിരുന്നു. ഉച്ചതിരിഞ്ഞ് 3.05 മുതല്‍ ലാന്‍ഡിങ് പുനരാരംഭിച്ചത്. സ്ഥിതിഗതികളില്‍ പുരോഗതി ഉണ്ടായതിനാല്‍ എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി സിയാല്‍ അറിയിച്ചിരുന്നു.ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നവിട്ട സാഹചര്യത്തിലായിരുന്നു കൊച്ചി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍)വിമാനത്താവളത്തിലെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവച്ചത്.
Post Your Comments