സദ്യയിലെ കേമന്‍ പായസം തന്നെയാണ്. വിവിധ തരം കറികളുമായി വിസ്തരിച്ചൊരു ഊണും പായസവും എല്ലാം ഓണ സദ്യയുടെ പ്രത്യേകത തന്നെയാണ്. പാലട,അടപ്രഥമന്‍, പരിപ്പ് തുടങ്ങിയ പായസങ്ങള്‍ ഓണദിവസങ്ങളില്‍ അടുക്കളയില്‍ വിരുന്നെത്തും. പായസം സ്വാദോടെ വേണ്ടെ ഉണ്ടാക്കാന്‍?, അതിനുള്ള ചില പൊടിക്കൈകള്‍ അറിയാം..
പായസം വെയ്ക്കുമ്പോള്‍ ശര്‍ക്കര നല്ലവണ്ണം അരിച്ചെടുക്കണം. കരടും മാലിന്യങ്ങളുമുണ്ടെങ്കില്‍ രുചിവ്യത്യാസമുണ്ടാകും. പായസത്തിനുള്ള ശര്‍ക്കര അല്‍പ്പം വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക. കരടുണ്ടെങ്കില്‍ പോകും.
പായസത്തിന് മധുരം കൂടിപോയാല്‍ കുറച്ചു പാല്‍ ചേര്‍ക്കുക.
അരിപ്പായസമുണ്ടാക്കുമ്പോള്‍ അരി നല്ലവണ്ണം വെന്തതിന് ശേഷം മാത്രമേ ശര്‍ക്കര ചേര്‍ക്കാവൂ. അല്ലെങ്കില്‍ വേവ് കുറയും. മധുരം ചേര്‍ക്കുമ്പോള്‍ കല്ലിച്ചു പോകാനും സാധ്യതയുണ്ട്.
ശര്‍ക്കര ചേര്‍ത്ത ശേഷം കുറച്ച് നെയ്യ് ചേര്‍ത്ത് വഴറ്റിയിട്ട് രണ്ടാം പാല്‍ ചേര്‍ക്കുക
ഒന്നാം പാല്‍ ചേര്‍ത്തതിന് ശേഷം തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ പായസം അടുപ്പത്ത് നിന്ന് വാങ്ങുക. അല്ലെങ്കില്‍ പായസം പിരിഞ്ഞുപോകാനുള്ള സാധ്യതയേറെയാണ്.
പായസം കുറുകിപോയാല്‍ അല്‍പ്പം തേങ്ങാപ്പാല്‍ ചേര്‍ക്കുക.
ശര്‍ക്കര ചേര്‍ത്ത ശേഷം തുടരെ ഇളക്കുക. അല്ലെങ്കില്‍ ശര്‍ക്കര പാത്രത്തിന്റെ അടിയില്‍ പിടിക്കാന്‍ സാധ്യതയുണ്ട്.
പായസത്തിന് ഗന്ധം കിട്ടാന്‍ ചുക്ക്, ജീരകം, ഏലക്ക എന്നിവ പൊടിച്ചത് പായസം വാങ്ങുന്നതിന് തൊട്ടുമുമ്പായി ചേര്‍ക്കുക.
അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത്. ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വറുത്ത് പായസത്തില്‍ ഇട്ടാല്‍ രുചി കൂടും
Post Your Comments