ന്യൂഡൽഹി : ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ബാസ്കറ്റ്ബോള്‍ ടീമിനെ നയിക്കുന്നത് മലയാളി താരം പി എസ് ജീന. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമിൽ ജീനയെ കൂടാതെ മറ്റു നാല് മലയാളി താരങ്ങൾ കൂടിയുണ്ട്. സ്മൃതി രാധാകൃഷ്ണന് ശേഷം ഇന്ത്യൻ ടീമിനെ നയിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് ജീന. 2014 ലെ ഏഷ്യൻ ഗെയിംസിലാണ് സ്മൃതി ഇന്ത്യൻ ടീമിനെ നയിച്ചത്.
ALSO READ: സ്വീഡനെ വിറപ്പിച്ച് ഇംഗ്ലണ്ട് മുന്നിൽ
സ്റ്റെഫി നിക്സൺ, പി. ജി അഞ്ജന, പ്രിയങ്ക പ്രഭാകർ എന്നിവരാണ് ടീമിലെ മറ്റു മലയാളി താരങ്ങൾ. കൊറിയ, ചൈനീസ് തായ്പോയ്, കസാഖ്സ്ഥാൻ, ഇന്തോനേഷ്യ എന്നിവർകൊപ്പമാണ് വനിതാ ടീം മത്സരിക്കുക.
പുരുഷ വിഭാഗത്തിൽ ഇന്ത്യൻ ടീം മൽത്സരിക്കുന്നില്ല.
Post Your Comments