മലപ്പുറം: ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ ആഢ്യന്‍പാറയ്ക്കടുത്ത് ചെട്ടിയാംപാറയിലെ ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചെട്ടിയാംപാറ കോളനി സ്വദേശി സുബ്രഹ്മണ്യന്‍ മൃതദേഹമാണ് ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23- ആയി.
വീട് നിന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റര്‍ മാറിയാണ് സുബ്രഹ്മണ്യന്‍റെ മൃതദേഹം കണ്ടെത്തിയത്. സുബ്രഹ്മണ്യന്‍റെ അമ്മ, ഭാര്യ,രണ്ട് മക്കള്‍, ബന്ധുവായ മിഥുന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ബുധനാഴ്ച്ച രാത്രിയോടെയാണ് സുബ്രഹ്മണ്യന്‍റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.
Post Your Comments