Jobs & VacanciesLatest News

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : നാവികസേന വിളിക്കുന്നു

നാവികസേനയിൽ അവസരം. എന്‍ജിനീയറിങ് ബിരുദധാരികൾക്ക് ടെക്‌നിക്കല്‍/ എക്‌സിക്യുട്ടീവ്/ എന്‍.എ.ഐ.സി. ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ തസ്‌തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 118 ഒഴിവുകളാണ് വിവിധ ബ്രാഞ്ചുകളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. എന്‍ജിനീയറിങ് അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്. കൂടാതെ സ്ത്രീകള്‍ക്ക് എക്‌സിക്യുട്ടീവ് ബ്രാഞ്ചില്‍ നേവല്‍ ആര്‍മമന്റ് ഇന്‍സ്‌പെക്ഷന്‍ കേഡറിലേക്കും ടെക്‌നിക്കല്‍ ബ്രാഞ്ചില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്കും അപേക്ഷിക്കാവുന്നതാണ്.

ബെംഗളൂരു, ഭോപ്പാല്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിൽ 2018 നവംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെ ഇന്റര്‍വ്യൂ നടക്കും ശേഷം വൈദ്യപരിശോധനയുമുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ 2019 ജൂണില്‍ ആരംഭിക്കും.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഒന്നിലധികം ബ്രാഞ്ചിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളവര്‍ അക്കാര്യം ഓണ്‍ലൈന്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ഇതിനായി വീണ്ടും വേറെ അപേക്ഷ അയയ്ക്കരുത്.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക

അവസാന തീയതി : ഓഗസ്റ്റ് 24

Also read : ഡി.ആർ.ഡി.ഒയിൽ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button