Latest NewsKerala

മത പരിവര്‍ത്തനം; അല്‍ഷിഫ ആശുപത്രി ഉടമയ്‌ക്കെതിരെ എന്‍ഐഎ അന്വേഷണം

ചികിത്സ തട്ടിപ്പ് നടത്തിയതടക്കം മറ്റു മൂന്നു കേസുകളും

കൊച്ചി : യുവതികളെ മത പരിവര്‍ത്തനം നടത്തി വിദേശത്തേയ്ക്കയച്ചെന്ന പരായിയില്‍ കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫിനെതിരെ എന്‍ഐഎ അന്വേഷണത്തിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ച സാഹചര്യത്തിലാണ് എന്‍ഐഎയുടെ അന്വേഷണം. ചികിത്സ തട്ടിപ്പ് നടത്തിയതടക്കം മറ്റു മൂന്നു കേസുകളും ഇയാള്‍ക്കെതിരെ കൊച്ചി എളമക്കര പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പുറമെയാണ് പുതിയ നടപടി.

Read also:കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ജലന്ധര്‍ ബിഷപ്പിനെ ഇന്ന് സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘം ചോദ്യം ചെയ്‌തേക്കും

അല്‍ഷിഫ ആശുപത്രിയുടെ മറവില്‍ ഷാജഹാന്‍ യുവതികളെ മതം മാറ്റി വിദേശത്തേയ്ക്ക് കടത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. വൈക്കം സ്വദേശിയായ യുവതിയെ ഇയാള്‍ മതപരിവര്‍ത്തനം നടത്തി ദുബായിലേയ്ക്ക് കടത്തിവിട്ടതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ അനേഷണമായിരിക്കും ഇയാള്‍ക്കെതിരെയുണ്ടാവുക. മുമ്പ് ചികിത്സ തട്ടിപ്പ് നടത്തിയ ഷാജഹാനെതിരെ ലോക്കല്‍ പോലീസിന്റെ അന്വേഷണം ശക്തമായതോടെ കൊച്ചിയിലെ അല്‍ഷിഫ ആശുപത്രി അടച്ച് പൂട്ടിയിരുന്നു. പിന്നീട് ഇദ്ദേഹം വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button