Festivals

ഭാരത ജനതയ്ക്ക് ഇന്നും പ്രചോദനവും ആവേശവുമായ സ്വാതന്ത്യ്ര സമര പോരാളികള്‍

ഈ സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യം നേടിയെടുക്കാൻ സ്വയം ജീവൻ ത്യജിച്ച ചില ധീര സേനാനികളെ ഓർമ്മിക്കാം

ഈ സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യം നേടിയെടുക്കാൻ സ്വയം ജീവൻ ത്യജിച്ച ചില ധീര സേനാനികളെ ഓർമ്മിക്കാം.

ഭഗത് സിംഗ് 

സ്വന്ത്രത്ത സമര പോരാട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പോരാളിയായിരുന്നു ഭഗത് സിംഗ്. മാർക്സിസസവും അരാജകത്വവുമായിരുന്നു ഭഗത് സിംഗിനെ ആകർഷിച്ച വിപ്ലവ ആശയങ്ങൾ. സ്വാത്രന്ത്ര്യ സമരകാലത്ത് ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യവും വിളിച്ചുകൊണ്ട് രണ്ടു ബോംബുകളാണ് ഭഗത് സിംഗ് നിയമസഭയിലേക്ക് വലിച്ചെറിഞ്ഞത്. ഇതിനെ തുടർന്ന് ജയിലിൽ അടച്ചപ്പോൾ അവിടെയും തുടർന്നു ഭഗത് സിംഗിന്റെ പോരാട്ടങ്ങൾ. 116 ദിവസം ഭഗത് സിംഗും കൂട്ടരും ജയിലിൽ നിരാഹാര സമരം കിടന്നു. 23ആമത്തെ വയസ്സിൽ ലാഹോർ ഗൂഢാലോചനാ കേസ്സിൽ ഭഗത് സിംഗിനെ വിചാരണ ചെയ്യുകയും വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു. ഭഗത് സിംഗിന്റെ ജീവിതം ധാരാളം യുവാക്കളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ചു.

മഹാത്മ ഗാന്ധി

ഇന്ത്യയുടെ “രാഷ്ട്രപിതാവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാത്മ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസ, സത്യാഗ്രഹം എന്നീ സമര സിദ്ധാന്തങ്ങളിൽ ഗാന്ധി അടിയുറച്ചു വിശ്വസിച്ചു. നിസ്സഹകരണ സമരം, ക്വിറ്റ് ഇന്ത്യാ സമരം, ഉപ്പ് സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങൾക്ക് നേത്രത്വം നൽകി. 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സേയുടെ വെടിയേറ്റ് മരിച്ചു. മഹാത്മാ, ബാപ്പു എന്നീ നാമവിശേഷണങ്ങളിലൂടെ ഇന്നും ജനഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നു.

മംഗൽ പാണ്ഡേ

ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായാണ് മംഗൽ പാണ്ഡേയെ വിശേഷിപ്പിക്കുന്നത്. 1857-ൽ നടന്ന് ശിപായി ലഹള എന്ന ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരത്തിലെ പ്രധാനി ആയിരുന്നു മംഗൽ പാണ്ഡേ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ 34-ആം റജിമെന്റിൽ ശിപായി ആയിരുന്നു അദ്ദേഹം. തന്റെ മതത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്നരീതിയിലുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചതാണ് ആദ്യത്തെ സ്വാതന്ത്ര്യസമരത്തിലേക്ക് വഴി തെളിച്ചത്.

റാണി ലക്ഷ്മിഭായ്
മറാഠ ഭരണത്തിനുകീഴിലായിരുന്ന ഝാൻസിയിലെ രാജ്ഞിയായിരുന്നു റാണി ലക്ഷ്മീബായ്. 1857-ലെ ആദ്യത്തെ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലെക്ഷ്മിഭായ്. വാൾപയറ്റിലും കുതിരസവാരിയിലും അഗ്രഗണ്യ ആയിരുന്ന റാണി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രശംസനീയമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട് . ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന പേരിൽ അറിയപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button